മനാമ: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ബഹറിന്‍ പ്രൊവിന്‍സിന്റ ജനറല്‍ കൗണ്‍സില്‍ മീറ്റിംഗ് സൂം ആപ്പിലൂടെ ചേര്‍ന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സെക്രട്ടറി എബി തോമസ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ദീപക്മേനോന്‍, ചെയര്‍മാന്‍ ബാബു കുഞ്ഞിരാമന്‍ എന്നിവര്‍ പ്രൊവിന്‍സിന്റെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. തുടര്‍ന്ന് ബഹറിന്‍ പ്രൊവിന്‍സ് ഇലക്ഷന്‍ ഓഫിസറും വേള്‍ഡ് മലയാളീ കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയന്‍ പ്രസിഡണ്ടുമായ രാധാകൃഷ്ണന്‍ തെരുവത്ത് മുന്‍കൂട്ടി ലഭിച്ച വിവിധ ഭരണസമിതി ഭാരവാഹികളുടെ നാമനിര്‍ദേശ പത്രിക മീറ്റിംഗില്‍ അവതരിപ്പിച്ചു. 

എല്ലാ തസ്തികകളിലേക്കും ഒന്നിലധികം സ്ഥാനാര്‍ഥികളില്ലാത്തതിനാല്‍ താഴെ പറയുന്ന ഭരണ സമിതി അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുത്തു .

ബാബു കുഞ്ഞിരാമന്‍ (ചെയര്‍മാന്‍) ഹരീഷ് നായര്‍ (വൈസ് ചെയര്‍മാന്‍) ദീപ ജയചന്ദ്രന്‍  (വൈസ് ചെയര്‍മാന്‍), സജീവ് സത്യശീലന്‍ (വൈസ് ചെയര്‍മാന്‍) എബ്രഹാം സാമുവേല്‍ (പ്രസിഡണ്ട്), വിനോദ് ലാല്‍.എസ് (വൈസ് പ്രസിഡണ്ട്) ആഷ്ലി കുര്യന്‍ (വൈസ് പ്രസിഡണ്ട്) പ്രേംജിത്ത്.വി (ജനറല്‍ സെക്രട്ടറി) രാജീവ് വെള്ളിക്കോത്ത് (അസ്സോസിയേറ്റ്  സെക്രട്ടറി), ദിലീഷ് കുമാര്‍ (ട്രഷറര്‍), ബൈജു അറാദ്, അബ്ദുല്ല ബെല്ലിപ്പാടി, സന്തോഷ്‌കുമാര്‍ ,എസ്, അനില്‍കുമാര്‍. എല്‍ (മെമ്പര്‍മാര്‍), വിനോദ് ഡാനിയല്‍ (മുന്‍ഭരണ സമിതി പ്രതിനിധി). ബഹറിന്‍ പ്രൊവിന്‍സിന്റെ ഭാവി പ്രവര്‍ത്തനങ്ങളില്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് പുതുതായി തെരഞ്ഞെടുത്ത ബഹറിന്‍ പ്രൊവിന്‍സ് പ്രസിഡണ്ട് എബ്രഹാം സാമുവല്‍ പറഞ്ഞു. തുടര്‍ന്ന് വിവിധ വിഷയങ്ങളെക്കുറിച്ച് രാധാകൃഷ്ണന്‍ തെരുവത്ത്, ബാബു കുഞ്ഞിരാമന്‍, വിനോദ് ലാല്‍, ജെയ്സണ്‍, സതീഷ് ഗോപിനാഥ്, ശ്യാം കുമാര്‍ ആനന്ദ് ജോസഫ്, പ്രേംജിത്.വി, ബിനു പാപ്പച്ചന്‍, ദീപ ജയചന്ദ്രന്‍, വിനു ബാലരാമപുരം, സന്തോഷ് കുമാര്‍, ബൈജു അറാദ്, ആഷ്ലി കുര്യന്‍, ഷെമിലി.പി .ജോണ്‍, അനില്‍കുമാര്‍, ,ശ്രീധര്‍ തേറമ്പില്‍, ഹരീഷ് നായര്‍, അബ്ദുള്ള ബെല്ലിപ്പാടി, ഹരീഷ് നായര്‍ , വിനയചന്ദ്രന്‍ നായര്‍, ശിവകുമാര്‍ കൊല്ലോറത്ത്, കൃഷ്ണകുമാര്‍ പയ്യന്നൂര്‍, സജീവ് സത്യശീലന്‍, സന്ദീപ് കണ്ണൂര്‍, ജോസഫ് ആന്റണി, അനില്‍കുമാര്‍. എല്‍ എന്നിവര്‍ സംസാരിച്ചു . ബഹറിന്‍ പ്രൊവിന്‍സിന്റെ പുതിയ ഭരണസമിതിക്ക് വേള്‍ഡ് മലയാളീ കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയന്‍ ചെയര്‍മാന്‍ അബ്ദുല്‍ കലാം ദുബായ്, സെക്രട്ടറി ദീപു ജോണ്‍ ഒമാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുന്‍ ഭരണ സമിതി വൈസ് പ്രസിഡണ്ട് വിനോദ് ഡാനിയല്‍ നന്ദി പ്രകാശിപ്പിച്ചു .