മനാമ: ബഹ്‌റൈനിലും കോവിഡിന്റെ രണ്ടാംവരവ് ശക്തമാകുന്ന സാഹചര്യത്തില്‍ കോവിഡ് വാക്‌സിനുകള്‍, കോവിഡ് പ്രതിരോധം: ആശങ്കകളും പ്രതിവിധികളും അറിയേണ്ടതെല്ലാം എന്ന തലക്കെട്ടില്‍ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ബോധവല്‍ക്കരണ വെബിനാര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 15 തിങ്കളാഴ്ച രാത്രി 7.45 ന് സൂം ഓണ്‍ലൈന്‍ പ്‌ലാറ്റ്‌ഫോമില്‍ സംഘടിപ്പിക്കുന്ന വെബിനാറില്‍ തിരുവനന്തപുരം നിംസ് മെഡിസിറ്റിയിലെ കോവിഡ് കെയര്‍ സെന്റര്‍ ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ് കൂടിയായ ഡോ.അനീഷ് രാജ് MD (Physician). DA. MHA. FICM, കോവിഡ് വാക്‌സിനുകള്‍, കോവിഡ് പ്രതിരോധം എന്നിവയെക്കുറിച്ച് സംസാരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 38825579 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് എന്ന് സോഷ്യല്‍ വെല്‍ഫെയര്‍ അസോയേഷസിന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് എറിയാട് അറിയിച്ചു 

https://us02web.zoom.us/j/86082967076?pwd=QSs2Vm5xYjIxNi9xa1lvWHlvQlpzQT09

Meeting ID: 860 8296 7076
Passcode: welfare