മനാമ: ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കൂട്ടായ്മയായ 'വോയ്‌സ് ഓഫ് പാലക്കാടി'ന്റെ ഓണാഘോഷം വെള്ളിയാഴ്ച ഇന്ത്യന്‍ സ്‌കൂള്‍ ജഷന്‍മാള്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു

കാലത്ത് ഒമ്പതുമുതല്‍ നാലു മണി വരെ ജഷന്‍മാള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയ കായിക താരം പി.യു. ചിത്ര മുഖ്യാതിഥിയായി പങ്കെടുക്കും.
 
ചിത്രയുടെ പരിശീലകനും മുണ്ടൂര്‍ സ്‌കൂളിലെ കായികാധ്യാപകനുമായ എന്‍.എസ്.സിജിനെ ആദരിക്കും. 900 പേര്‍ക്ക് ഓണസദ്യയും ഒരുക്കും. ബഹ്‌റൈനില്‍ നിന്നുള്ള വിശിഷ്ടാതിഥിയായി ശൈഖ ഫായി ബിന്‍ത് മുഹമ്മദ് അബ്ദുല്ല ആല്‍ ഖലീഫ പങ്കെടുക്കും.

ജയഗോപാലന്റെ നേതൃത്വത്തിലുള്ള വാദ്യമേളത്തോടെയാണ് പരിപാടികള്‍ തുടങ്ങുക. ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറും