മനാമ; ബഹ്‌റൈന്‍ പ്രധാനമന്ത്രി ഹിസ് ഹൈനസ് പ്രിന്‍സ് ഖലീഫ ബിന്‍ ഈസാ സല്‍മാന്‍ അല്‍ ഖലീഫയുടെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തിയും മൗന പ്രാര്‍ത്ഥന നടത്തിയും യുണൈറ്റഡ് പാരന്റ്‌സ് പാനല്‍ അനുശോചന യോഗം നടത്തി. ഫ്രാന്‍സിസ് കൈതാരത്ത്  നിയന്ത്രിച്ച യോഗത്തില്‍ യു.പി.പി.നേതാക്കളായ എബ്രഹാം ജോണ്‍, മോനി ഒടിക്കണ്ടത്തില്‍, റഫീക്ക് അബ്ദുള്ള, ബിജു ജോര്‍ജ്ജ് ചന്ദ്രബോസ്, രാജ്‌ലാല്‍ തമ്പാന്‍, പവിത്രന്‍ പൂക്കുറ്റിയില്‍, എബി തോമസ്, ജമാല്‍ കുറ്റിക്കാട്ടില്‍, ജേൃാതിഷ് പണിക്കര്‍, അന്‍വര്‍ ശൂരനാട് എന്നിവര്‍ സംസാരിച്ചു. 

ദീര്‍ഘ വീക്ഷണവും ഇച്ഛാശക്തിയുമുള്ള ജനകീയനായ ഒരു നല്ല ഭരണാധികാരിയെയാണ് അറബ് ജനതയ്ക്കും ലോകത്തിനും നഷ്ടമായതെന്നും, അദ്ദേഹത്തിന്റെ ഭരണ നൈപുണൃതയുടെ ഏറ്റവും വലിയ തെളിവാണ് ഒരു ദിവസം പോലും ലോക്ക്ഡൗണ്‍ ചെയ്യാതെ പടര്‍ന്നു കയറിയ കോവിഡ് മഹാമാരിയെ നിയന്ത്രണ വിധേമാക്കിയതെന്നും സംസാരിച്ചവര്‍ പറഞ്ഞു. എഫ്.എം. ഫൈസല്‍ സ്വാഗതവും തോമസ് ഫിലിപ്പ് നന്ദിയും പറഞ്ഞു.