മനാമ: ദീര്‍ഘകാലം ബഹ്റൈനിലെ പ്രവാസ ജീവിതത്തില്‍ നിന്നും അനുഭവിച്ച സ്നേഹബന്ധങ്ങള്‍ അയവിറക്കാന്‍ കെ.എം.സി.സിയിലെ പഴയ തലമുറയുടെ ഒത്തുചേരല്‍ നവ്യാനുഭവമായി.

ഓര്‍മ്മത്തണല്‍ എന്ന പേരില്‍ നാല് വര്‍ഷം മുമ്പ് രൂപം കൊണ്ട കൂട്ടായ്മയാണ് സൗഹൃദ സംഗമത്തിന് വേദിഒരുക്കിയത്. നാല് പതിറ്റാണ്ട് മുമ്പ് അക്കരപ്പച്ച തേടിപ്പോയ മറുനാടന്‍ മലയാളിയുടെ സുഖ,ദുഖ സംഗമ കേന്ദ്രമായ ബഹ്റൈന്‍ കെ എം സി സി യുടെ പഴയ കാല നേതാക്കളും പുതിയ നേതൃത്വവുമാണ് ഓര്‍മ്മത്തണല്‍ സംഗമത്തില്‍ സംബന്ധിച്ചത്.

അബ്ദുല്ലക്കോയ കണ്ണങ്കടവ് അദ്ധ്യക്ഷത ഹിച്ചു. കെ എം സി സി പ്രസിഡന്റ് ഹബീബു റഹ്മാന്‍ ഉദ്ഘാടനംചെയ്തു. അസൈനാര്‍ കളത്തിങ്കല്‍ മുഖ്യ പ്രഭാഷണം നടത്തി.

അലി കൊയിലാണ്ടി, താജുദ്ദീന്‍ വളപട്ടണം, സി.കെ.അബ്ദുറഹിമാന്‍, കെ.കെ. മമ്മി മൗലവി, ടി.പി. മുഹമ്മദലി, പി.വി. മൊയ്തു, യൂസുഫ് കൊയിലാണ്ടി, കസിനോ മുസ്തഫ ഹാജി, സിദ്ധീഖ് വെള്ളിയോട്, ഹമീദ് പോതി മഠത്തില്‍, അഷ്റഫ് സ്‌കൈ, ലത്തീഫ് കടമേരി, കുറ്റിയില്‍ അസീസ്, ഇ.കെ. അബ്ദുല്ല തോടന്നൂര്‍, കെ. അമ്മത് ഹാജി, കുന്നോത്ത് മൊയ്തു, എടച്ചേരി അഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു!

മുടിയല്ലൂര്‍ അഹമ്മദ്ഹാജി, അല്‍ ഒസ്‌റ ഇബ്രാഹിം ഹാജി, ഏ.പി. ഹാശിം, എട്ടലോട്ട് കുഞ്ഞബ്ദുല്ല, പി.എം. മൊയ്തു, മൊയ്തു പാറേമ്മല്‍, അബ്ദുറബ്ബ് നിസ്താര്‍, മുറിച്ചാണ്ടി മഹമ്മൂദ് ഹാജി, എ. ടി. കെ. സലാം, കുരുട്ടിമൊയ്തു, സി.സി. ഇബ്രാഹിം, അഷ്റഫ് മൗലവി, ചാലിയാടന്‍ ഇബ്രാഹിം ഹാജി, കുണ്ടാഞ്ചേരി മൂസ്സ ഹാജി, കുരുട്ടി പോക്കര്‍ ഹാജി, അനാറത്ത് ഹമീദ്, കിഴക്കയില്‍ ഹമീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Content Highlights:  The reunion of the older generation of memories became a novel experience