മനാമ: റമദാനില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തണല്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ തുടക്കം കുറിച്ചു. സാധാരണക്കാര്‍ പ്രയാസം അനുഭവിക്കുന്ന ഈ സാഹചര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി തണല്‍ നടത്തുന്ന സാമൂഹ്യ ഇടപെടലുകള്‍ വ്രതാനുഷ്ഠാന കാലത്തും തുടരുമെന്ന് വൈസ് ചെയര്‍മാന്‍ ലത്തീഫ് ആയഞ്ചേരി പറഞ്ഞു.  

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡൈമന്‍ഡ്‌സ് നല്‍കിയ ഭക്ഷണക്കിറ്റുകള്‍ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാര്‍ ഗോള്‍ഡ് ബ്രാഞ്ച് ഹെഡ് മുഹമ്മദ് റഫീഖ്, റീജണല്‍ മാര്‍ക്കറ്റിംഗ് ഹെഡ് മുഹമ്മദ് ഇസ് ഹാഖ്, തണല്‍ ചീഫ് കോര്‍ഡിനേറ്റര്‍ റഷീദ് മാഹി, സെക്രട്ടറി ലത്തീഫ് കൊയിലാണ്ടി എന്നിവര്‍ സന്നിഹിതരായിരുന്നു.