മനാമ: ടീന്‍ ഇന്ത്യ റിഫ, വിദ്യാര്‍ഥിനികള്‍ക്കായി ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു. 'കരുതലോടെ കൗമാരം 'എന്ന പേരില്‍ ഓണ്‍ലൈനില്‍ നടത്തിയ പരിപാടിയില്‍ അല്‍ ഹിലാല്‍ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. ജാസ്മിന്‍ എസ് ക്ലാസ് എടുത്തു.

കൗമാരക്കാരായ പെണ്‍കുട്ടികളില്‍ കണ്ടുവരുന്ന ശാരീരിക പ്രശ്‌നങ്ങളും അതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങളും വിശദീകരിച്ചു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഇന്നത്തെ ജീവിത, ഭക്ഷണ രീതികള്‍, കായിക ക്ഷമതയുടെ അഭാവം തുടങ്ങിയവ പ്രധാന കാരണങ്ങളാണെന്ന് അവര്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്തവരുടെ സംശയങ്ങള്‍ക്ക് ഡോക്ടര്‍ മറുപടി നല്‍കി.

ടീന്‍ ഇന്ത്യ റിഫ പ്രസിഡന്റ് ലിയ അബ്ദുല്‍ഹഖ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജന്നത്ത് നൗഫല്‍ പ്രാര്‍ത്ഥനാ ഗീതം ആലപിച്ചു. നജ്ദ റഫീഖ് സ്വാഗതവും സഹല സുബൈര്‍ നന്ദിയും പറഞ്ഞു. നുസ്ഹ കമറുദ്ദീന്‍ പരിപാടി നിയന്ത്രിച്ചു.

Content Highlights: teen india, Bahrain