മനാമ :കോവിഡ് മഹാമാരിയില്‍ ജോലി നഷ്ടപ്പെട്ടു ജീവിതം ദുസ്സഹമായ നിരവധി കുടുംബങ്ങള്‍ക്ക്  ആശ്വാസമായി സീറോ മലബാര്‍ സൊസൈറ്റിയുടെ സൗജന്യ മാര്‍ക്കറ്റ്. മനുഷ്യത്വത്തെയും, സഹജീവി സ്‌നേഹത്തെയും, ചേര്‍ത്തു പിടിക്കാനുള്ള എളിയ പരിശ്രമമാണ് സീറോ മലബാര്‍ സോസൈറ്റിയുടെ 'കൈയ്യെത്തും ദൂരത്ത് ഹൃദയപൂര്‍വ്വം സിംസ്'' എന്ന ഈ പരിപാടിയുടെ ഉദ്ദേശമെന്ന് ഉദ്ഘാടനം ചെയ്ത് സൊസൈറ്റി പ്രസിഡണ്ട് ചാള്‍സ് ആലുക്ക പറഞ്ഞു.

ജനറല്‍ സെക്രട്ടറി സജു സ്റ്റീഫന്‍ അധ്യക്ഷനായി.മുന്‍ പ്രസിഡന്റ് ജേക്കബ് വാഴപ്പള്ളി, വൈസ് പ്രസിഡണ്ട് പോളി വിതയത്തില്‍ എന്നിവര്‍ സംസാരിച്ചു.കണ്‍വീനര്‍ പി. ടി. ജോസഫ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ജോജി വര്‍ക്കി നന്ദിയും പറഞ്ഞു.