മനാമ: റംസാനിലെ ആദ്യ പുണ്യദിനത്തില്‍ വ്രതമെടുത്ത് നോമ്പനുഷ്ഠിക്കുന്ന മുസ്ലിം സഹോദരങ്ങള്‍ക്ക് സീറോ മലബാര്‍ സൊസൈറ്റി ഇഫ്താര്‍ വിഭവങ്ങള്‍ ഒരുക്കി. 

സിത്ര ഏരിയയില്‍ തെരഞ്ഞെടുക്കപ്പെട്ട ലേബര്‍ ക്യാമ്പില്‍ നോമ്പനുഷ്ഠിക്കുന്ന എല്ലാവര്‍ക്കും വിഭവസമൃദ്ധമായ ഇഫ്താര്‍ കിറ്റ് ആണ് വിതരണം ചെയ്തത്. ഇത്തരം പുണ്യകര്‍മ്മങ്ങളി്‌ലൂടെ സീറോമലബാര്‍ സൊസൈറ്റി മഹത്തായ മാനവിക ചിന്തയും മതസൗഹാര്‍ദ്ദവും ആണ് കാത്തു സൂക്ഷിക്കുന്നതെന്ന് എച്ച്. ആര്‍. മാനേജര്‍ സുനീഷ് പറഞ്ഞു. 

സീറോ മലബാര്‍ സൊസൈറ്റി ഇനിയും ഇത്തരം ഇഫ്താര്‍ മീറ്റുകള്‍ സംഘടിപ്പിക്കുന്നുണ്ട് എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസിഡന്റ് ചാള്‍സ് ആലുക്ക പറഞ്ഞു. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സജു സ്റ്റീഫന്‍ ഭാരവാഹികളായ മോന്‍സി മാത്യു, ജോജി വര്‍ക്കി, എന്നിവര്‍ സംസാരിച്ചു. ഇഫ്താര്‍ മീറ്റ് കണ്‍വീനര്‍ ജെയിംസ് മാത്യു സ്വാഗതവും വൈസ് പ്രസിഡണ്ട് പോളി വിതയത്തില്‍ നന്ദിയും പറഞ്ഞു