മനാമ: പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരത്തിനര്‍ഹനായ കെ.ജി. ബാബുരാജിനെ ശ്രീ നാരായണ കള്‍ച്ചറല്‍ സൊസൈറ്റി ആദരിച്ചു. ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി ചെയര്‍മാന്‍ ജയകുമാര്‍ ശ്രീധരന്‍, വൈസ് ചെയര്‍മാന്‍ പവിത്രന്‍ പൂക്കോട്ടി, ജനറല്‍ സെക്രട്ടറി സുനീഷ് സുശീലന്‍, മെമ്പര്‍ഷിപ്പ് സെക്രട്ടറി ജീമോന്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ കെ. ജി. ബാബുരാജിന് എല്ലാവിധ അഭിനന്ദനങ്ങളും അറിയിച്ചതിനോടൊപ്പം കൂടുതല്‍ അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തട്ടെ എന്ന് ആശംസിച്ചു.