മനാമ: കോവിഡ് കാലത്ത് ഏറെ പ്രയാസം അനുഭവിക്കു പ്രവാസി ഇന്ത്യക്കാര്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുക, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസി ദ്രോഹം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവാസി പ്രതിഷേധം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 2 തിങ്കളാഴ്ച രാത്രി 8 മണിക്ക് സൂം വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന പ്രവാസി പ്രതിഷേധം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗം ഗണേഷ് വടേരി ഉദ്ഘാടനം ചെയ്യും.  

കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കായ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ധനസഹായ പാക്കേജില്‍ പ്രവാസികളെയും ഉള്‍പ്പെടുത്തുക, മാതാപിതാക്കള്‍ രണ്ടു പേരും മരണപ്പെട്ടാല്‍ മാത്രമേ ആശ്രിത ധനസഹായത്തിന് അര്‍ഹതയുള്ളു എന്ന നിബന്ധന ഒഴിവാക്കുക, വിദേശ രാജ്യങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്ന വിമാന ഗതാഗതം പുനസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നയതന്ത്ര ഇടപെടപെടല്‍ ശക്തിപ്പെടുത്തുക, വിദേശങ്ങളില്‍ പ്രയാസപ്പെടുന്ന ഇന്ത്യക്കാര്‍ക്ക് വേണ്ടി എംബസികള്‍ക്ക് കീഴിലുള്ള കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഉപയോഗിക്കുക, ജോലി നഷ്ടപ്പെട്ട് മടങ്ങി വന്ന പ്രവാസികള്‍ക്ക് വേണ്ടി പുനരധിവാസ പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുയിച്ചാണ് പ്രവാസി പ്രതിഷേധം നടക്കുത്. ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പ്രവാസി പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സംസാരിക്കും എന്ന് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് എറിയാട് അറിയിച്ചു