മനാമ: ബഹ്‌റൈന്‍ ശ്രീ നാരായണ കള്‍ച്ചറല്‍ സോസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണം, ചതയാഘോഷവും, നവരാത്രിമഹോത്സവവും സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 17 (ചിങ്ങം 1 ) മുതല്‍ ആരംഭിക്കുന്ന ഓണാഘോഷ പരിപാടിയായ എസ്.എന്‍.സി.എസ് 'ആവണിതുമ്പിയും ആര്‍പ്പുവിളിയും 2018' സല്‍മാനിയയിലെ ആസ്ഥാനത്ത് പാന്‍സിലി വര്‍ക്കി ഉദ്ഘാടനം ചെയ്യും. 30-ാം തീയതി വിഭവ സമൃദ്ധമായ ഓണസദ്യയോടു കൂടി പരിപാടികള്‍ സമാപിക്കും.

11  മുതല്‍ 9 ദിവസം നീണ്ടു നില്‍ക്കുന്ന നവരാത്രി മഹോത്സവത്തിനും വിദ്യാരംഭത്തിനും നേതൃത്വം നല്‍കുന്നത് മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവും, ചിത്രകാരനും, വിവര്‍ത്തകനുമായ കെ ജയകുമാര്‍ ഐ എ എസ് ആണ്.

ഓണം, ചതയദിനാഘോഷവും,വിദ്യാരംഭവും വന്‍ വിജയമാക്കണമെന്ന് എസ്.എന്‍.സി.എസ് ചെയര്‍മാന്‍ ഗോവിന്ദന്‍.സി, ജനറല്‍ സെക്രട്ടറി രാജേഷ് ദിവാകരന്‍, കള്‍ച്ചറല്‍ സെക്രട്ടറി ഷൈന്‍ ചെല്ലപ്പന്‍, ലൈബ്രറിയന്‍ ഗോകുല്‍, ഓണം ചതയാഘോഷ കമ്മിറ്റി കണ്‍വീനര്‍ രാജേഷ്.എന്‍, നവരാത്രി ആഘോഷ കമ്മിറ്റി കണ്‍വീനര്‍ വിനോദ് കുമാര്‍ എം.ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു.

വിദ്യാരംഭം രജിസ്ട്രഷനും കൂടുതല്‍ വിവരങ്ങള്‍ക്കും വിനോദ്കുമാര്‍ എം.റ്റി  (39406722) , ഗോകുല്‍ (39745666) , വിജയന്‍ കല്ലറ  (36610128) എന്നിവരുമായി ബന്ധപെടാവുന്നതാണ്.