മനാമ : പത്ര പ്രവര്‍ത്തനം, വിദ്യാഭ്യാസം, ജനസേവനം, മനുഷ്യാവകാശ പോരാട്ടം, സാമൂഹിക സേവനം  തുടങ്ങിയ മേഖലകളിലെല്ലാം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച മഹാനെയാണ് സിദ്ധീഖ് ഹസന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് ഫ്രന്റസ് സോഷ്യല്‍ അസോസിയേഷനും വിഷന്‍ 2016 ബഹ്റൈന്‍ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച സിദ്ധീഖ് ഹസന്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപെട്ടു. 

ബഹ്റൈനിലെ മത സാമൂഹിക സാസ്‌കാരിക രംഗത്തെ പ്രമുഖരായ സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍, വിഷന്‍ 2026 ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ് സാദിഖ്, കെ എം സി സി ജന: സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍, ഗഫൂര്‍ കൈപ്പമംഗലം, ഇ കെ സലീം, ബദറുദ്ധീന്‍ പൂവാര്‍ , ചെമ്പന്‍ ജലാല്‍, ആമിര്‍ ബേഗ്, അഷ്റഫ് കാട്ടില്‍ പീടിക, സലിം എന്‍ജിനീര്‍, എം സാദിഖ്, ഷിബു പത്തനംതിട്ട, തുടങ്ങിയവര്‍ അനുസ്മരിച്ചു സംസാരിച്ചു. ഷാജി മൂതല, കെ.ടി.മൊയ്തീന്‍, ജാഫര്‍ മൈതാനി, എസ.വി. ജലീല്‍, ബഷീര്‍ അമ്പലായി, കമാല്‍ മൊഹിയുദ്ധീന്‍, സമീര്‍ കെപിറ്റല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജന : സെക്രട്ടറി എം എം സുബൈര്‍ സ്വാഗതവും അഹ്മദ് റഫീഖ് നന്ദിയും പറഞ്ഞു. എ എം ഷാനവാസ് പരിപാടി നിയന്ത്രിച്ചു.