മനാമ: ബഹ്‌റൈന്‍ പ്രവാസം അവസാനിപ്പിച്ച് അമേരിക്കയിലേക്കു പോകുന്ന പത്തനംതിട്ട ഊന്നുകല്‍ സ്വദേശി ജിനോ എസ്. തോമസിനും റിയ ജിനോയിക്കും സുഹ്യത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. ഇബ്രഹിം കെ. കാനുവില്‍ ഓപ്പറേഷന്‍ മാനേജര്‍ ആയി ജോലി ചെയ്യുന്ന ജിനോ, ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ അംഗം ആയിരുന്നു. ഫോട്ടോഗ്രാഫര്‍, എഴുത്തുകാരന്‍, പ്രാസംഗികന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ഈ മാസം യു. എസ്സിലേക്ക് പോകുന്ന ജിനോയിക്കും കുടുബത്തിനും നല്‍കിയ യാത്രയയപ്പ് സമ്മേളനത്തിന് ഷിബു സി. ജോര്‍ജ്ജ് സ്വാഗതം അറിയിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍കൂടിയായ ബിനു എം. ഈപ്പന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തിന് ലെജി വൈദ്യന്‍, ലെനി പി. മാത്യു, ഏബ്രഹാം സാമുവേല്‍, ബെന്നി വര്‍ക്കി, എം. എം. മാത്യു, അജു റ്റി. കോശി, കെ. ജി. ഡാനിയേല്‍, അനോ ജേക്കബ്, സാജന്‍ വര്‍ഗ്ഗീസ്, ഡിജു ജോണ്‍ മാവേലിക്കര, മോന്‍സി ഗീവര്‍ഗ്ഗീസ്, സിജു ജോര്‍ജ്ജ്, മാത്യൂ വര്‍ഗ്ഗീസ്, തോമസ് മാമന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഓണ്‍ ലൈനില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ വച്ച് പങ്കെടുത്ത ഏവരുടെയും പേരിലുള്ള ഉപഹാരം ജിനോയിക്ക് കൈമാറി. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ക്രിസ്റ്റി പി. വര്‍ഗ്ഗീസ് നന്ദി പറഞ്ഞു.