മനാമ: രണ്ട് പതിറ്റാണ്ടിന്റെ ബഹ്റൈന്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ പോകുന്ന മാറ്റ് ബഹ്റൈന്‍ മെമ്പറും മുന്‍ എക്‌സിക്യൂട്ടീവ് അംഗവും ബഹ്റൈന്‍ റോയല്‍ ചാരിറ്റിയുടെ ഒഫീഷ്യല്‍ ഫോട്ടോ ഗ്രാഫറുമായിരുന്ന നവാസ് അലി വാളൂരിന് യാത്രയയ്പ്പ് നല്‍കി. മനാമ  ഗോള്‍ഡ് സിറ്റി കെ സിറ്റി ബിസിനസ് സെന്ററില്‍ വെച്ച് മാറ്റ് ബഹ്റൈന്‍ പ്രസിഡന്റ് ഗഫൂര്‍ കൈപ്പമംഗലം മൊമെന്റോ നല്‍കി. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷാജഹാന്‍ മാള, സാദിഖ് തളിക്കുളം എന്നിവര്‍ പങ്കെടുത്തു.