മനാമ: ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്കു മടങ്ങി പോകുന്ന എബ്രഹാം സാമൂവേലിനും രാജേഷ് ലക്ഷ്മണനും ബഹ്റൈന്‍ മാര്‍ത്തോമ്മാ ഫ്രണ്ട്സ് യാത്രയയപ്പ് നല്‍കി. ബഹ്റൈന്‍ മാര്‍ത്തോമാ ഫ്രണ്ട്‌സിന്റെ ആരംഭം മുതല്‍ സജീവ പ്രവര്‍ത്തകരായിരുന്നു ഇരുവരും. ഷെറി മാത്യൂസിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ മുതിര്‍ന്ന അംഗം കുരുവിള പി. മത്തായി എബ്രഹാം സാമൂവേലിനും, മാത്യൂസ് ഫിലിപ്പ് രാജേഷ് ലക്ഷ്മണനും ഉപഹാരം കൈമാറി. ജോ മലയില്‍, ഫിലിപ്പ് തോമസ്, ജോര്‍ജ് വര്‍ഗീസ്, സിന്‍സണ്‍ ചാക്കോ, റോയ് മാത്യു, എബ്രഹാം ടി വര്‍ഗീസ്, ഫിലിപ്പ് പി. വി, മോനച്ചന്‍ കെ. വി, സുരേഷ് കോശി, അനില്‍ ടൈറ്റസ്, ഷിജു ജോണ്‍, ഷാജി ഡാനി എന്നിവര്‍ സംസാരിച്ചു.