മനാമ: ബഹ്റൈനിലെ ക്രിസ്ത്യന്‍ എപ്പിസ്‌കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ 'കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ' വൈസ് പ്രസിഡന്റ് ആയി കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി സേവനം അനുഷ്ഠിച്ച ബഹ്റൈന്‍ മാര്‍ത്തോമ്മാ പാരീഷ് വികാരി കൂടിയായ റവ.മാത്യൂ കെ. മുതലാളിക്ക് യാത്രയയപ്പ് നല്‍കി. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഓണ്‍ ലൈനായി നടത്തിയ സമ്മേളനത്തില്‍ കെ.സി.ഇ.സി. പ്രസിഡന്റ് റവ.വി.പി.ജോണ്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി റെജി വര്‍ഗ്ഗീസ് സ്വാഗതം അറിയിക്കുകയും, കെ.സി.ഇ.സി.യുടെ വൈസ് പ്രസിഡന്റുമാരായ റവ.ഫാ.ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തില്‍, റവ.സാം ജോര്‍ജ്ജ്, റവ.ഫാ.റോജന്‍ പേരകത്ത്, റവ.ഫാ.നോബിന്‍ തോമസ്, റവ.ഷാബു ലോറന്‍സ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും റവ.മാത്യൂ കെ. മുതലാളിക്ക് കെ.സി.ഇ.സി. യുടെ ഉപഹാരം കൈമാറുകയും ചെയ്തു. തന്റെ ബഹ്റൈന്‍ പ്രവാസകാലത്ത് സ്‌നേഹിക്കുകയും കരുതുകയും ചെയ്ത ഏവരോടും ഉള്ള നന്ദി അദ്ദേഹം അറിയിച്ചു. യാത്രയയപ്പ് സമ്മേളനത്തിന് ട്രഷറര്‍ മോനി ഒടിക്കണ്ടത്തില്‍ നന്ദിയും അര്‍പ്പിച്ചു.