മനാമ: സ്‌പെക്ട്ര ആര്ട്ട് കാര്‍ണിവലിന്റെ കണ്‍വീനറും ബഹ്‌റൈനിലെ പ്രമുഖ സാമൂഹികപ്രവര്‍ത്തകയുമായ റോസ്‌ലിന്‍ റോയ് ചാര്‍ലിക്ക് ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആര്‍എഫ്) യാത്രയയപ്പ് നല്‍കി .റോസ്‌ലിന്‍ ഒരു ദശകത്തിലേറെയായി ഐ സി ആര്‍ എഫ് ന്റെ സജീവ അംഗമാണ്. കൂടാതെ സ്‌പെക്ട്രയുടെ തുടക്കം മുതല്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. ആദ്യം സ്‌കൂള്‍ കോഓര്‍ഡിനേറ്റര്‍ ആയും പിന്നീട് സ്‌പെക്ട്ര ആര്ട്ട് കാര്‍ണിവലിന്റെ കണ്‍വീനറായും പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈനിലെ തിരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന റോസ്‌ലിന്‍ ഒരു സജീവ ടോസ്റ്റ്മാസ്റ്റര്‍ ആണ്. ഏഞ്ചല്‍സ് ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബിന്റെ ചാര്‍ട്ടര്‍ പ്രസിഡന്റ് ആയിരുന്നു.
ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ പീയൂഷ് ശ്രീവാസ്തവ ഉപഹാരം സമ്മാനിച്ചു. ഐസിആര്‍എഫ് ചെയര്‍മാന്‍ അരുള്‍ദാസ് തോമസ്, ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി രവിശങ്കര്‍ ശുക്ല, ഐ സി ആര്‍ എഫ് ജനറല്‍ സെക്രട്ടറി ജോണ്‍ ഫിലിപ്പ്, ട്രഷറര്‍ മണി ലക്ഷ്മണമൂര്‍ത്തി, ഫാബെര്‍ കാസ്റ്റില്‍ ബഹ്റൈന്‍ ഹെഡ് സഞ്ജയ് ബാന്‍ മറ്റു ഐ സി ആര്‍ എഫ് വോളന്റീര്‍മാര്‍ ഓണ്‍ലൈന്‍ വഴി ചടങ്ങില്‍ പങ്കെടുത്തു.