മനാമ: ബെന്യാമിന്റെ ആടുജീവിതത്തിലൂടെ ലോക മലയാളികള്‍ക്ക് സുപരിചതനായ നജീബ്, ഇരുപത് വര്‍ഷത്തെ തന്റെ ബഹ്റൈന്‍ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അവസരത്തില്‍ ബഹ്റൈന്‍ കേരളീയസമാജം അദ്ദേഹത്തിന് ഹൃദ്യമായ യാത്രയയപ്പ് നല്‍കി. കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള മൊമെന്റോ നല്‍കി, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ പൊന്നാട അണിയിച്ചു. സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, സമാജം അസിസ്റ്റന്‍ഡ് സെക്രട്ടറി വര്‍ഗ്ഗീസ് ജോര്‍ജ്, മെംബര്‍ഷിപ്പ് സെക്രട്ടറി ശരത് നായര്‍, പ്രദീപ് പത്തേരി, വിനൂപ്, പോള്‍സണ്‍, മനോജ് സുരേന്ദ്രന്‍, മഹേഷ്, ഡാനി, എന്നിവര്‍ പങ്കെടുത്തു.