മനാമ: സംസ്‌കൃതി ബഹ്‌റൈന്‍ പുതിയ പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രവീണ്‍ നായര്‍ പ്രസിഡണ്ടും റിതിന്‍ രാജ് ജനറല്‍ സെക്രട്ടറിയുമായിട്ടുള്ള 9 അംഗ കമ്മിറ്റിയെയാണ് കഴിഞ്ഞ ദിവസം സൂം പ്ലാറ്റ്‌ഫോമിലൂടെ നടന്ന വാര്‍ഷിക ജനറല്‍  ബോഡി യോഗത്തില്‍ തിരഞ്ഞെടുത്തത്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി മെമ്പര്‍ സന്ദീപ് വാചസ്പതി, ഭാരതീയ ജനത പാര്‍ട്ടിയുടെ വിദേശകാര്യ ഡിവിഷനിലെ മിഡില്‍ ഈസ്റ്റ് ഇന്‍ ചാര്‍ജ് മോത്തി കൗള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു . 

മറ്റ് കമ്മിറ്റി അംഗങ്ങള്‍: പങ്കജ് മാലിക്ക് (വൈസ് പ്രസിഡണ്ട്), ലിജേഷ് ലോഹിതാക്ഷന്‍ (ജോയിന്റ് സെക്രട്ടറി), സുധീര്‍ തെക്കേടത്ത് (ട്രഷറര്‍), അനില്‍ കുമാര്‍ പിള്ള (മെമ്പര്‍ഷിപ്പ് സെക്രട്ടറി), ആനന്ദ് സോണി (മെമ്പര്‍), വെങ്കട്ട് സ്വാമി (മെമ്പര്‍), നീലകണ്ഠന്‍ മുരുകന്‍ (മെമ്പര്‍). കൂടാതെ പുതിയ റീജിയണല്‍ കമ്മിറ്റികളും യൂണിറ്റ് കമ്മിറ്റികളും നിലവില്‍ വന്നു. 

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമം മുന്‍ നിര്‍ത്തിയുള്ള കാര്യങ്ങള്‍ക്കുമായിരിക്കും സംസ്‌കൃതി ബഹ്റൈന്‍ കൂടുതല്‍ ഊന്നല്‍ കൊടുക്കുക എന്ന് പ്രസിഡണ്ട് പ്രവീണ്‍ നായര്‍ അറിയിച്ചു. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുള്ള  സംഘടനയാണ് സംസ്‌കൃതി ബഹ്റൈന്‍.