മനാമ: പുതിയ യാത്രാമാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടി ബഹ്‌റൈന്‍ സംസ്‌കൃതി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും കേരള സര്‍ക്കാരിനും കത്ത് നല്‍കി. കോവിഡ് നെഗറ്റീവ് ടെസ്റ്റ് സര്‍റ്റിഫിക്കറ്റുമായി യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് ഇന്ത്യയില്‍ നടത്തുന്ന രണ്ട് ടെസ്റ്റുകള്‍ ഒഴിവാക്കി തരണമെന്നും അല്ലെങ്കില്‍ സൗജന്യമാക്കി തരണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. 

കൂടാതെ വാക്‌സിനെഷന്‍ എടുത്തവര്‍ക്കും നെഗറ്റീവ് സര്‍റ്റിഫിക്കറ്റുമായി വരുന്നവര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കിത്തരണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, സഹമന്ത്രി വി.മുരളീധരന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരോട് ബഹ്‌റൈന്‍ സംസ്‌കൃതി പ്രസിഡന്റ് പ്രവീണ്‍ നായര്‍ അഭ്യര്‍ത്ഥിച്ചു.

Content Highlights; Samskrithi Bahrain on travel restrictions to india