മനാമ: പുണ്യമാസമായ റംസാന്റെ ഭാഗമായി ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് നല്‍കുന്ന റംസാന്‍ ഫുഡ് കിറ്റ് ബഹ്റൈന്‍ കേരളീയ സമാജം അസിസ്റ്റന്റ് സെക്രട്ടറി വറുഗീസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഗവര്‍ണറേറ്റില്‍ നിന്ന് സ്വീകരിക്കുകയും കോവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. 

അര്‍ഹരായ ആവശ്യക്കാര്‍ക്കാണ് സമാജം ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുന്നത് എന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. തുടര്‍ന്നും ഇങ്ങനെയുള്ള ഭക്ഷ്യകിറ്റുകള്‍ ലഭിക്കുന്ന മുറക്ക് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് രാധാകൃഷ്ണ പിള്ള കൂട്ടിച്ചേര്‍ത്തു.