മനാമ:  ബഹ്‌റൈനിലെ സാമൂഹൃ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ സോഷൃല്‍ വര്‍ക്കേര്‍സ് ബഹ്‌റൈന്‍ എന്ന വാട്‌സപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ ഗായകന്‍ എസ്.പി.ബി യുടെ വിയോഗത്തില്‍ സൂം മീറ്റിങ്ങിലൂടെ അനുശോചന യോഗം സംഘടിപ്പിച്ചു. ലോകസംഗീതത്തിനും സംഗീത പ്രേമികള്‍ക്കും ഏറ്റ കനത്ത നഷ്ടമാണ് എസ്.പി. ബാലസുബ്രമണൃത്തിന്റെ മരണമെന്ന് സംസാരിച്ചവരെല്ലാം പറഞ്ഞു.

പ്രപഞ്ചവും സംഗീതവും നിലനില്‍ക്കുന്നിടത്തോളം കാലം അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ജനമനസ്സില്‍ നിലനില്‍ക്കുമെന്നും എസ്.പി.ബി എന്ന മഹാനായ മനൃഷൃന്‍ ജീവിച്ച കാലഘട്ടത്തില്‍ ജീവിക്കാനായത് കൊണ്ട് തന്നെ നമ്മളെല്ലാം മഹാഭാഗൃമുള്ളവരായി തീരുകയാണെന്നും സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. വിനീതനായി ജീവിതം നയിച്ച അദ്ദേഹത്തിന്‍രെ ജീവിതരീതി പുതിയ തലമുറയിലെയും പഴയ തലമുറയിലേയും മുഴുവര്‍ കലാകാരന്‍മാരും പാഠമായി ഉള്‍കൊള്ളേണ്ടതാണെന്നും സംസാരിച്ചവര്‍ കൂട്ടിച്ചേര്‍ത്തു. 

ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍ ചെയര്‍മാന്‍ എഫ്.എം.ഫൈസല്‍ സ്വാഗതം പറഞ്ഞ യോഗം ഇന്തൃന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍ നിയന്ത്രിച്ചു. മാധൃമ പ്രവര്‍ത്തകന്‍ സോമന്‍ ബേബി, ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ അരുള്‍ ദാസ്, ഇന്തൃന്‍ ക്ലബ്ബ് ജനറല്‍ സെക്രട്ടറി ജോബ്, കേരള സമാജം ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍, സാമൂഹൃ പ്രവര്‍ത്തകരായ റഫീക്ക് അബ്ദുള്ള, യു.കെ അനില്‍, കെ.ടി.സലീം, കോഴിക്കോട് ജില്ലാ പ്രവാസി ഫോറം സെക്രട്ടറി ജ്യോതിഷ് പണിക്കര്‍, കൊല്ലം പ്രവാസി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, യു.പി.പി പ്രതിനിധി ബിജു ജോര്‍ജ്ജ്, പത്ര പ്രവര്‍ത്തകന്‍ സിജു ജോര്‍ജ്ജ്, കുടുംബ സൗഹൃദ വേദി പ്രസിഡണ്ട് ജേക്കബ് തേക്കും തോട്, ലാല്‍കെയര്‍സ് ചാരിറ്റി വിങ് സെക്രട്ടറി തോമസ് ഫിലിപ്പ്, മുന്‍ ഐ.വൈ.സി.സി നേതാവ് ബിജു മലയില്‍, ഹൃദയസ്പര്‍ശം പ്രതിനിധി മിനി മാതൃു, അധ്യാപകരായ ജോണ്‍സണ്‍ ദേവസ്സി, ബബിന സുനില്‍, എന്നിര്‍ അനുശോചനം അറിയിച്ചു. 

ദുബായില്‍ നിന്നും പങ്കെടുത്ത ആര്‍.ജെയും ഗായകനുമായ അഭിലാഷ് വേങ്ങര, എസ്.പി യുടെ പ്രശസ്തമായ ഇദയനിലാ എന്ന തമിഴ് ഗാനവും അരുള്‍ദാസ്, തേരെ മേരെ ബീച്ച് മെ എന്ന ഹിന്ദി ഗാനവും ആലപിച്ചു. ദീപക് മേനോന്‍ അനുശോചനസന്ദേശം അവതരിപ്പിച്ചു യോഗത്തിനു നന്ദിയും പറഞ്ഞു.

Content Highlights: S. P. Balasubrahmanyam