മനാമ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസ്സെലിയോസ് മാര്‍തോമ്മ പൗലോസ്  ദ്വീതീയന്‍ കാതോലിക്കാ ബാവയുടെ വിയോഗത്തില്‍ ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. പാവങ്ങളെയും, ദരിദ്രരെയും കരുതുവാനും, സഹായിക്കുവാനും എക്കാലവും ബാവ പ്രഥമ പരിഗണന നല്‍കിയിരുന്നു. ക്യാന്‍സര്‍ ബാധിച്ച കുട്ടികളുടെ ചികിത്സക്ക് വേണ്ടി വിവിധ പദ്ധതികള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. ബാവയുടെ വിയോഗം കേരളത്തിലെയും, ഇന്ത്യയിലെതന്നെയും ക്രൈസ്തവ സമൂഹത്തിന് തീരാനഷ്ടമാണെന്ന് അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

ഓര്‍ത്തോഡോക്‌സ് സഭയുടെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ ബാവായുടെ വിയോഗത്തില്‍ വേള്‍ഡ് മലയാളീ കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി. ഗ്ലോബല്‍ ചെയര്‍മാന്‍ ഇബ്രാഹിം ഹാജി, പ്രസിഡണ്ട് ഗോപാല പിള്ള, വൈസ് പ്രസിഡന്റ് ജോണ്‍ മത്തായി, ജനറല്‍ സെക്രട്ടറി ഗ്രിഗറി മേടയില്‍, ട്രഷറാര്‍ തോമസ് ആരാമങ്കുടി, പി സി മാത്യു, ജോര്‍ജ് കാക്കനാട്ട്, ജോളി തടത്തില്‍, മിഡില്‍ ഈസ്റ്റ് പ്രസിഡണ്ട് രാധാകൃഷ്ണന്‍ തെരുവത്ത്, ബഹറിന്‍ ചെയര്‍മാന്‍ ബാബു കുഞ്ഞിരാമന്‍, പ്രസിഡന്റ് എബ്രഹാം സാമുവല്‍, സെക്രട്ടറി പ്രേംജിത്, ദിലീഷ്, പോള്‍ സെബാസ്റ്റ്യന്‍, ഷെമിലി പി ജോണ്‍, ആഷ്ലി, ദീപ ജയചന്ദ്രന്‍, ഹരീഷ് നായര്‍, ബൈജു, രാജീവ് വെള്ളിക്കോത്ത്, അബി തോമസ്, ബിനു പാപ്പച്ചന്‍, സതീഷ്, ലിജിന്‍ എന്നിവര്‍ പരിശുദ്ധ തിരുമേനിയുടെ അകാല വിയോഗത്തില്‍ അനുശോചനം അറിയിച്ചു. 

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് രണ്ടാമന്‍ കാതോലിക്ക ബാവയുടെ ദേഹ വിയോഗത്തില്‍ യുണൈറ്റഡ് പാരന്റ്‌സ് പാനല്‍ അനുശോചിച്ചു. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളും ഒരുപോലെ ദുഃഖിതരായിരിക്കുന്ന ഈ അവസരത്തില്‍ യു.പി.പി.യും പങ്ക് ചേര്‍ന്നു കൊണ്ട് വത്സല പിതാവിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ലോകമാകെയുള്ള സഭയുടെ വിശ്വാസികളായ എല്ലാവരോടുമൊപ്പം, പ്രത്യേകിച്ച് ബഹ്‌റൈന്‍ സെന്റ് മേരീസ് കത്രീഡ്രല്‍ വിശ്വാസികളുടെ പ്രാര്‍ത്ഥനകളിലും പങ്കു ചേരുന്നു. കാതോലിക്ക ബാവയുടെ സന്ദര്‍ശന വേളകളില്‍ ഇന്ത്യന്‍ സ്‌കൂളിന് അനുഗ്രഹമായി നല്‍കിയിട്ടുള്ള സന്ദേശങ്ങള്‍ ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നുവെന്നും ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ കൂടിയായ എബ്രഹാം ജോണ്‍ പറഞ്ഞു.