മനാമ: ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ നേതൃത്വത്തിലുള്ള നോര്‍ക്ക എകോപന സമിതിയുടെ കോവിഡ് ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പ്രമുഖ വ്യവസായി പത്മശ്രീ രവി പിള്ള സംതൃപ്തി രേഖപ്പെടുത്തുകയും കോവിഡ് ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മുഴുവന്‍ പ്രവര്‍ത്തകരെയും അഭിനന്ദിക്കുകയും ചെയ്തു. ജോലി സംബന്ധമായോ ആരോഗ്യ കാരണങ്ങളാലോ നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന നൂറ് പേര്‍ക്ക് ആദ്യ ഘട്ടത്തില്‍ ടിക്കറ്റ് നല്‍കുമെന്ന് രവി പിള്ള ബഹറിന്‍ കേരളീയ സമാജം പ്രസിഡണ്ടിനെ അറിയിച്ചു,

കോവിഡ് ബാധിത മേഖലകളില്‍ പത്മശ്രീ രവി പിള്ളയും അദ്ദേഹത്തിന്റെ ബിസിനസ്സു ഗ്രൂപ്പും നടത്തി വരുന്ന വിവിധ തരം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ബഹറിന്‍ കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കലുമടക്കം എക്‌സിക്യൂട്ടീവ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി

cONTENT hIGHLIGHT: Ravi Pillai will issue 100 air tickets to Bahrain Keraliya Samaj