മനാമ: ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന്‍ കലാസാഹിത്യ വിഭാഗം റമദാനില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഖുര്‍ ആന്‍ പാരായണ മത്സര വിജയികളെ പ്രഖ്യാപിച്ചു. മുഹമ്മദ് ഹനൂന്‍, റിഹ സുല്‍ത്താന, മുബാറക്ക് ബഷീര്‍ എന്നിവര്‍ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ നേടി. 

വിജയികളെ ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് ജമാല്‍ നദ്വി, കലാ സാഹിത്യ വിഭാഗം സെക്രട്ടറി അലി അഷ്‌റഫ് എന്നിവര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

Content Highlights: quran reading competition