മനാമ: ഖുര്‍ആന്‍ മാനവരാശിയുടെ വേദഗ്രന്ഥം എന്ന തലക്കെട്ടില്‍ ദിശ സെന്റര്‍ സംഘടിപ്പിച്ച പ്രശ്‌നോത്തരി 2021 മത്സര വിജയികളെ ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് ജമാല്‍ ഇരിങ്ങല്‍ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം: ഗീത സി മേനോന്‍, രണ്ടാം സമ്മാനം: രത്‌നവല്ലി ഗോപകുമാര്‍ മൂന്നാം സമ്മാനം: സരിത മോഹന്‍ എന്നിവര്‍ കരസ്ഥമാക്കി. സമൂഹത്തിലെ വ്യത്യസ്ത തുറകളിലുള്ള ആളുകള്‍ക്ക് ഖുര്‍ആനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുവാന്‍ ഇത്തരം മത്സരങ്ങള്‍ സഹായിക്കും എന്ന് മത്സരാര്‍ത്ഥികള്‍ അഭിപ്രായപെട്ടു. ദിശ ഡയറക്ടര്‍ അബ്ദുല്‍ ഹഖ്, ജമാല്‍ ഇരിങ്ങല്‍, ഷംല ശരീഫ്, ശൈമില നൗഫല്‍ എന്നിവര്‍ സമ്മാനവിതരണത്തിന്ന് നേതൃത്വം നല്‍കി.