മനാമ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മലയാളം മിഷന്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ പഠന കേന്ദ്രങ്ങളിലെ പഠിതാക്കള്‍ക്കായി നടത്തിയ പോസ്റ്റര്‍ രചനാ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. 
മലയാളം മിഷന്റെ വിവിധ കോഴ്‌സുകള്‍ക്ക് പ്രത്യേകമായാണ് മത്സരം നടത്തിയത്.

മുല്ല ക്ലാസ്സില്‍ നിന്നും ശീഹരി സന്തോഷ് ഒന്നാം സ്ഥാനവും റംസിയ അബ്ദുള്‍ റസാക്ക് രണ്ടാം സ്ഥാനവും നേടി. കണിക്കൊന്ന ക്ലാസ്സില്‍ തൃദേവ് കരണിന് ഒന്നാം സ്ഥാനവും അമര്‍നാഥ് വി.എസിന് രണ്ടാം സ്ഥാനവും ലഭിച്ചു. സൂര്യകാന്തിയില്‍ നിന്നും വൈഷ്ണവി സന്തോഷ് ഒന്നാം സ്ഥാനവും നിവേദ്യ വിനോദ് രണ്ടാം സ്ഥാനവും നേടിയപ്പോള്‍ ആമ്പല്‍ ക്ലാസ്സില്‍ ശില്പ സന്തോഷിനും ഷദ ഷാജിക്കുമാണ് യഥാക്രമം ഒന്നും രണ്ടും സമ്മാനങ്ങള്‍.

കൂടാതെ മത്സരത്തില്‍ മികച്ച രചനകള്‍ നടത്തിയ ഷിസ ഷാജി, നീലാംബരി ശ്രീനിവാസ്, വൈഗ ബിനു, ശ്രീലക്ഷ്മി ഗായത്രി, വൈഷ്ണവി കൃഷ്ണ, അവന്തിക രാജേഷ് എന്നിവര്‍ക്ക് പ്രത്യേക സമ്മാനവും നല്‍കുമെന്ന് ചാപ്റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു. മലയാളം മിഷന്‍ പാഠ്യപദ്ധതിയിലെ ഒരു പഠന വിഷയമാണ് പോസ്റ്റര്‍ നിര്‍മ്മാണം. ബഹ്‌റൈനിലെ വിവിധ മലയാളം മിഷന്‍ പഠനകേന്ദ്രങ്ങളില്‍ നിന്നായി 82 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. 

1