മനാമ: ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി ഈദ്-ഓണം ആഘോഷങ്ങളുടെ ഭാഗമായി  സംഘടിപ്പിക്കുന്ന 'പാലക്കാട് ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു. അദ്‌ലിയ  കാള്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ജില്ല പ്രസിഡന്റ് ജോജി ലാസര്‍ ഒഐസിസി ദേശീയ കമ്മിറ്റി പ്രസിഡന്റ് ബിനു കുന്നന്താനത്തിന് ലോഗോ കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. 

സെപ്തംബര്‍ 22 നു വൈകിട്ട് 7 മണിക്ക് കാള്‍ട്ടണ്‍ ഹോട്ടലില്‍ വെച്ചാണ് പാലക്കാട് ഫെസ്റ്റ് നടക്കുന്നത്. ശ്രദ്ധേയനായ ഷാഫി പറമ്പില്‍ എം.എല്‍.എ  ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 

 പ്രശസ്ത പിന്നണി ഗായകന്‍ യൂസഫ് കാരക്കാടും സംഘവും അവതരിപ്പിക്കുന്ന 'ഇശല്‍ ബഹ്‌റൈന്‍ ' എന്ന പേരില്‍ സംഗീത വിരുന്നും ഉണ്ടായിരിക്കും. 

ബഹ്‌റൈനിലെ കലാ സാമൂഹ്യ, സാംസ്‌കാരിക, മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. പാലക്കാട് ജില്ലയില്‍ നിന്ന് പ്രവാസ ലോകത്ത് മികവ് തെളിയിച്ച കലാകാരനും സംരംഭകനും വിദ്യാര്‍ത്ഥിക്കും 'എക്‌സലന്‍സ് ' അവാര്‍ഡ് സമ്മാനിക്കും. മികച്ച വിദ്യാര്‍ത്ഥിയായി  തെരഞ്ഞെടുക്കപ്പെടുന്നതിന് വേണ്ടി പാലക്കാട് ജില്ലയില്‍ നിന്നുള്ള പ്രവാസികളായ രക്ഷിതാക്കള്‍ക്ക് 38869657 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 
 വനിതകള്‍ക്കായി മെഹന്ദി ഫെസ്റ്റും കുട്ടികള്‍ക്കായി ഹെന്ന ഡിസൈനിങ് ,ഫെയ്‌സ് പെയിന്റിംഗ് തുടങ്ങിയ പരിപാടികളും ഉണ്ടായിരിക്കുന്നതാണ് 

ലോഗോ പ്രകാശന ചടങ്ങില്‍ ഒഐസിസി ദേശീയ വൈസ് പ്രസിഡന്റ് ലത്തീഫ് ആയഞ്ചേരി ,ദേശീയ സെക്രട്ടറി ഷാജി പുതുപ്പള്ളി ,പാലക്കാട് ജില്ല ജനറല്‍ സെക്രട്ടറി സല്‍മാനുല്‍ ഫാരിസ് ,യൂത്ത് വിങ് വൈസ് പ്രസിഡന്റ് മഹേഷ് ,പാലക്കാട് ഫെസ്റ്റിന്റെ ജനറല്‍ കണ്‍വീനര്‍ നിസാര്‍ കുന്നംകുളത്തിങ്ങല്‍ ,മറ്റു ഭാരവാഹികളായ രതീഷ് ,അനസ് ,ഉസ്മാന്‍ ,മുഹമ്മദ് റസാഖ് ,ഷാസ് പൂക്കുട്ടി , ഹുസൈന്‍ കൈക്കുളത്ത്,ബാബു ,ഡേവിസ് ആലപ്പാട്ട് ,ജെയിന്‍ ജോണ്‍ , തുടങ്ങിയവര്‍  സംസാരിച്ചു.

 ജില്ലാ സെക്രട്ടറി ഷാജി ജോര്‍ജ് നന്ദി പറഞ്ഞു . പ്രോഗ്രാമുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്  34143924 ,38869657 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.