മനാമ: പ്രശസ്ത സിനിമ നാടക പ്രവര്‍ത്തകനും അധ്യാപകനുമായ പി.ബാലചന്ദ്രന്റെ നിര്യാണത്തില്‍ ബഹ്റൈന്‍ കേരളീയ സമാജം അനുശോചിച്ചു. 

തിരക്കഥാകൃത്ത്, നാടക സിനിമ സംവിധായകന്‍, നാടക രചയിതാവ്, അധ്യാപകന്‍, അഭിനേതാവ്, നിരൂപകന്‍ തുടങ്ങിയ നിലകളിലെല്ലാം വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ക്ഷണം സ്വീകരിച്ചു ഒന്നിലേറെ തവണ സമാജം സംഘടിപ്പിച്ച നാടക മത്സരങ്ങളിലും കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ഗള്‍ഫ് നാടക മത്സരത്തിന്റെ വിധികര്‍ത്താവായും ബഹറിനില്‍ എത്തിയിട്ടുണ്ട്.

വലിയൊരു കലാകാരനേയും സുഹൃത്തിനെയുമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ വ്യക്തിപരമായി തനിക്കു നഷ്ടമായതെന്നു ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള അനുശോചന കുറിപ്പില്‍ അറിയിച്ചു. സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി.

Content Highlights: p balachandran, bahrain kerala samajam