മനാമ: ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ വനിതാവിഭാഗം, 'ചോദ്യം ചെയ്യപ്പെടുന്ന സ്ത്രീത്വം' എന്ന വിഷയത്തില്‍ പൊതു സമ്മേളനം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് ആറ് വെള്ളിയാഴ്ച വൈകിട്ട് 4.30ന് സൂം പ്ലാറ്റ്‌ഫോമില്‍ നടത്തുന്ന പരിപാടി കേരളത്തിലെ പ്രശസ്ത എഴുത്തുകാരി എച്ച്മുക്കുട്ടി ഉദ്ഘാടനം ചെയ്യും. 

സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ഫസ്‌ന മിയാന്‍, ഷെമിലി പി. ജോണ്‍, നജ്ദ റൈഹാന്‍ എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും. സമൂഹത്തിന്റെ സകല മേഖലകളിലും സ്ത്രീകള്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയും പലതരം ചൂഷണങ്ങള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുകയുകയും ചെയ്യുമ്പോള്‍ സ്ത്രീ സമൂഹത്തെ ബോധവല്‍ക്കരിക്കാനും അവരെ ശാക്തീകരിക്കാനുമാണ് സമ്മേളനം സംഘടിപ്പിക്കുതെ് പ്രോഗ്രാം കണ്‍വീനര്‍ സാജിദ സലീം അറിയിച്ചു.

Content Highlights: Organising a public meeting on the topic of Questioned Femininity