മനാമ: കഴിഞ്ഞ ദിവസം മരണമടഞ്ഞ ബഹ്‌റൈന്‍ പ്രധാനമന്ത്രി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയ്ക്ക് ആലപ്പുഴ രൂപത പ്രവാസി കാര്യ ബഹ്‌റൈന്‍ യൂണിറ്റ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ബഹ്‌റൈന്‍ കോഡിനേറ്റര്‍ ജോണ്‍സന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. പ്രധാനമന്ത്രിയുടെ നിര്യാണം അന്താരാഷ്ട്ര പ്രവാസി സമൂഹത്തിന് നികത്താന്‍ ആവാത്ത നഷ്ടം ആണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ജോണ്‍സന്‍ പറഞ്ഞു.
കോറോണ കാലഘട്ടത്തില്‍ പോലും പ്രവാസികള്‍ക്ക് അദ്ദേഹം ഒരു താങ്ങായിരുന്നെന്ന് സ്വാഗത പ്രസംഗത്തില്‍ പീറ്റര്‍ സോളമന്‍ പറഞ്ഞു. ബഹ്റൈനില്‍ ക്രിസ്തിയ വിശ്വാസത്തിനും, ആരാധനാലയങ്ങള്‍ക്കും ഇടം കൊടുത്ത തന്റെ പൂര്‍വികരുടെ കാഴ്ചപ്പാടുകള്‍ അനുഭാവപൂര്‍വം പിന്തുടര്‍ന്ന പ്രിന്‍സ് ഖലീഫ, 2019ലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടയില്‍ സേക്രെഡ് ഹാര്‍ട്ട് ചര്‍ച്ച് ഉള്‍പ്പെടെയുള്ള ദേവാലയങ്ങളില്‍ ക്രിസ്തിയ സമൂഹത്തിനു തന്റെ സന്ദേശം നല്‍കുകയുണ്ടായിരുന്നു എന്ന് അനുസ്മരണ പ്രസംഗത്തില്‍ സനു ജോണ്‍ പറഞ്ഞു. സൂം മീറ്റിങ്ങില്‍ ജിജോ ഡൊമനിക് നന്ദി പറഞ്ഞു.