മനാമ: ബഹ്‌റൈന്‍ നവകേരള, ബഹ്‌റൈന്‍ മീഡിയാ സിറ്റിയുമായി ചേര്‍ന്ന് ഓണാഘോഷ പരിപാടികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സഗയ്യ മീഡിയാ സിറ്റിയില്‍ വെച്ച് നടത്തി. ഓണാഘോഷങ്ങളുടെ ഭാഗമായി പായസ മത്സരം, പൂക്കളം, കലാപരിപാടികള്‍ എന്നിവ നടത്തി. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്ത ആഘോഷ പരിപാടികളില്‍ സി.പി.ഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം പന്ന്യന്‍ രവീന്ദ്രന്‍, ബിനോയ് വിശ്വം എം.പി. മന്ത്രിമാരായ കെ.രാജന്‍, ചിഞ്ചു റാണി, ജി.ആര്‍. അനില്‍, പി.പ്രസാദ്  ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, സി.പി.ഐ നേതാക്കളായ സത്യന്‍ മൊകേരി, പി.പി സുനീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സിനിമാ സീരിയല്‍ നടന്‍ ജയന്‍ ചേര്‍ത്തല, ഡോ:ഫമീല്‍ ഏറാണിക്കല്‍ (അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍) എന്നിവരും ആശംസകള്‍ നേര്‍ന്നു. ബഹ്‌റൈന്‍ നവകേരള പ്രസിഡന്റ് ഇ.ടി.ചന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന പൊതുപരിപാടിയില്‍ ബഹ്‌റൈന്‍ നവകേരള കോ ഓര്‍ഡിനേഷന്‍ സെക്രട്ടറി ഷാജി മൂതല സ്വാഗതവും കേന്ദ്ര കമ്മിറ്റി സെക്രട്ടറി റൈസണ്‍ വര്‍ഗീസ് നന്ദിയും പറഞ്ഞു. ലോക കേരള സഭാഗം ബിജു മലയില്‍, ഫ്രാന്‍സിസ് കൈതാരത്ത് എന്നിവര്‍ സംസാരിച്ചു. ജേക്കബ് മാത്യു, എന്‍.കെ.ജയന്‍, അസീസ് ഏഴംകുളം, ശ്രീജിത്ത് മൊകേരി, പ്രവീണ്‍, രജീഷ്, എം.സി. പവിത്രന്‍, സുനില്‍ ദാസ്, രാമത്ത് ഹരിദാസ്, ബിജു ജോണ്‍, എ കെ സുഹൈല്‍, അജയകുമാര്‍, ലസിത ജയന്‍, ജിഷ ശ്രീജിത്ത്, ഷിദ പ്രവീണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.