മനാമ: ബഹ്‌റൈന്‍ കുടുംബ സൗഹൃദവേദി അദ്‌ലിയ റെഡ് ചില്ലി റസ്റ്റോറന്റില്‍ വെച്ച് ഓണാഘോഷം സംഘടിപ്പിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഹ്രസ്വമായ പരിപാടികളോടെയാണ് ഓണാഘോഷം നടത്തപ്പെട്ടത്. ചടങ്ങില്‍ കുടുംബ സൗഹൃദവേദി പ്രസിഡന്റ് ജേക്കബ് തേക്കുതോട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എബി തോമസ് സ്വാഗതം, ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബ സൗഹൃദവേദി രക്ഷാധികാരി അജിത് കുമാര്‍, ലേഡീസ് വിങ് പ്രസിഡന്റ് മിനി റോയ്, മുന്‍ പ്രസിഡന്റ് ഗോപാലന്‍ വി.സി, ബഹ്‌റൈന്‍ ഇന്ത്യ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് പ്രസിഡന്റ് സോവിച്ചന്‍ ചേന്നാട്ടുശ്ശേരി, മോനി ഒടികണ്ടത്തില്‍, ഫൈസല്‍ എഫ് എം, ചാരിറ്റി വിംഗ് കണ്‍വീനര്‍ മൊയ്തീന്‍, ട്രഷറര്‍ തോമസ് ഫിലിപ്പ്, പ്രവീണ്‍ കൃഷ്ണ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.