മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്റെ പൊന്നോണം 2021 ന്റെ ഭാഗമായി ഗുദൈബിയ ഏരിയയിലെ കൊല്ലം പ്രവാസികള്‍ക്കായി ഓണാഘോഷം സംഘടിപ്പിച്ചു കെ.പി.എ ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ക്ഷണിക്കപ്പെട്ട അംഗങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ ഓണാഘോഷത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, ആര്‍ ജെ. ഷിബു മലയില്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ഏരിയ സെക്രട്ടറി ബോജി രാജന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ഏരിയ കോ-ഓര്‍ഡിനേറ്റര്‍ നാരായണന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം ഓണസന്ദേശവും, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, ട്രഷറര്‍ രാജ് കൃഷ്ണന്‍, വൈ.പ്രസിഡന്റ് വിനു ക്രിസ്റ്റി, ലേഡീസ് വിങ് പ്രസിഡന്റ് ബിസ്മി രാജ്, ഏരിയ വൈ.പ്രസിഡന്റ് കൃഷ്ണകുമാര്‍ എന്നിവര്‍ ആശംസകളും അറിയിച്ചു. യോഗത്തിനു ഏരിയ ജോ.സെക്രട്ടറി തോമസ് ബി.കെ സ്വാഗതവും, ഏരിയ ട്രഷറര്‍ ഷിനു താജുദ്ദീന്‍ നന്ദിയും പറഞ്ഞു. ചെണ്ടമേളവും, പുലിക്കളിയും, മാവേലി മന്നനും ഓണാഘോഷ പരിപാടികള്‍ക്ക് മിഴിവേകി. തുടര്‍ന്ന് ഓണസദ്യയും, ഓണക്കളികളും, വനിതാ അംഗങ്ങളുടെ നേതൃത്വത്തില്‍ തിരുവാതിരയും, കുട്ടികളുടെ ഫാഷന്‍ ഷോയും, മറ്റു കലാപരിപാടികളും അരങ്ങേറി.