മനാമ: മലര്‍വാടി ബാലസംഘം മുഹറഖ് ഏരിയ ഓണം, സ്വാതന്ത്ര്യദിനം ആഘോഷത്തിന്റെ  ഭാഗമായി 'സ്വാതന്ത്ര്യത്തിന്‍ പോന്നോണം' ഓണ്‍ലൈന്‍ പരിപാടി സംഘടിപ്പിച്ചു. ദേശഭക്തിഗാനം, ഓണപാട്ട്, പ്രച്ഛന്നവേഷം, പ്രസംഗം, ചിത്രരചന, ക്വിസ്, എന്നീ പരിപാടികള്‍ ആഘോഷത്തിന്റെ  ഭാഗമായി നടത്തി. മുഹറഖ് ഏരിയ മലര്‍വാടി കോ ഓര്‍ഡിനേറ്റര്‍ ജലീല്‍ അബ്ദുള്ള പരിപാടി ഉദ്ഘാടനം ചെയ്തു. റാസിന്‍ റൂബൈദ്, ഇവാനാ ബെന്നി എന്നിവര്‍ ദേശഭക്തി ഗാനം ആലപിച്ചു. അസ്ര മറിയം, അഹിയാന്‍ തനിഷ് ഓണപാട്ടുകള്‍ അവതരിപ്പിച്ചു. മര്‍വ ഫാത്തിമ, ഇവാനാ ബെന്നി എന്നിവര്‍ സ്വാതന്ത്ര്യദിന പ്രസംഗങ്ങള്‍ നടത്തി. മോനാ, ഐഡന്‍ ജോ ലിബിന്‍, എല്‍ദിന്‍ ബെന്നി, എല്‍ദോ ബെന്നി, ഇവാനാ എന്നിവര്‍ സരോജിനി നായിഡു, മാവേലി, ഗാന്ധിജി, നെഹ്റു, എന്നീ പ്രഛന്നവേഷവും, അവതരിപ്പിച്ചു. 

ചിത്ര രചനയില്‍ ഫാത്തിമ ജുമാന, ഹവവാ, ജുനൈദ്, ഫാത്തിമ സിബ, അയിഷാ നൂറിന്‍, തന്‍ഹ ഫാത്തിമ, മുഹമ്മദ് അഹില്‍ കോയ, മോനാ, റനീം, ഹെമ്ര സൈനബ, എല്‍ദിന്, എല്‍ദോ, ഇവാനാ, അബ്ദുല്‍ അഹദ്, മുഹമ്മദ് ആദില്‍ നൗഷാദ്, മെഹന്ന ഖദീജ, നെയ്റ മറിയം, മനാല്‍, റിയ അയിഷാ, അഹിയാന്‍ താനിഷ്, മര്‍വ ഫാത്തിമ എന്നിവരുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിച്ചു. സ്വാതന്ത്ര്യദിനം, ഓണം എന്നീ വിഷയങ്ങളില്‍ സംഘടിപ്പിച്ച ഫാമിലി ക്വിസ്, പരിപാടിയുടെ മാറ്റ് കൂട്ടി. ഒന്നാം സ്ഥാനം ഇവാനാ ആന്‍ഡ് ടീം, രണ്ടാം സ്ഥാനം അഹിയാന്‍ ആന്‍ഡ് ടീം, അഹ്മദ് ആന്‍ഡ് ടീം, മൂന്നാം സ്ഥാനം റിയ അയിഷാ ആന്‍ഡ് ടീം എന്നിവര്‍ കരസ്ഥമാക്കി. മെഹന്ന ഖദീജ പ്രാര്‍ത്ഥന ഗീതം ആലപിച്ചു. മുഹമ്മദ് ഏരിയാട് സ്വാഗതവും, മലര്‍വാടി കണ്‍വീനര്‍ ഫാത്തിമ വസീം നന്ദിയും പറഞ്ഞു. മുര്‍ഷിദ സലാം പരിപാടികള്‍ നിയന്ത്രിച്ചു. ശാക്കിര്‍ കൊടുവളളി, എ എം ഷാനവാസ്, സുബൈദ, ശഹനാസ്, നെജ്മ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.