മനാമ: ഐവൈസിസി ബഹ്‌റൈന്‍, ബിഎംസി ഗ്ലോബല്‍ ലൈവും ആയി ചേര്‍ന്ന് 'ഓണനിലാവ്' ഓണാഘോഷം സംഘടിപ്പിച്ചു, ഐവൈസിസി കലാവേദി നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി. പ്രസിഡന്റ് അനസ് റഹിം അധ്യക്ഷനായ സമ്മേളനം ഐവൈസിസി മുന്‍ പ്രസിഡന്റ് വിന്‍സു കൂത്തപ്പള്ളി ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് സെക്രട്ടറി സന്തോഷ് സാനി സ്വാഗതം പറഞ്ഞു. ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ ഏബ്രഹാം ജോണ്‍, ഐമാക്ക് മീഡിയ സിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, ഐവൈസിസി ആര്‍ട്‌സ് വിങ് കണ്‍വീനര്‍ ഷംസീര്‍ വടകര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നിതീഷ് ചന്ദ്രന്‍ നന്ദി പറഞ്ഞു.