മനാമ: പാലക്കാട് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ തിയേറ്റര്‍ (പാക്ട് ബഹ്‌റൈന്‍), ബഹ്‌റൈന്‍ മീഡിയ സിറ്റിയുമായി സഹകരിച്ചു നടത്തുന്ന ഓണാഘോഷ പരിപാടികള്‍ക്കു തുടക്കം കുറിച്ച് പൂക്കള മത്സരം സംഘടിപ്പിച്ചു. സെപ്റ്റംബര്‍ പതിനേഴിന് മീഡിയ സിറ്റിയില്‍ വച്ച് നടക്കുന്ന ഓണ ആഘോഷങ്ങളില്‍ പ്രശസ്ത കലാകാരന്‍ പ്രകാശ് ഉള്ള്യേരിയുടെ നേതൃത്വത്തില്‍ നിരവധി വാദ്യ കലാകാരന്മാര്‍ അണി നിരക്കുന്ന സംഗീത പരിപാടിയും പാക്ട് മെംബേര്‍സ് അവതരിപ്പിക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാമും അരങ്ങേറും. അന്നേ ദിവസം തന്നെ പൂക്കളമത്സര വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും വിതരണം ചെയ്യുന്നതായിരിക്കും. പരിപാടികള്‍ ബിഎംസി ലൈവിലൂടെ എല്ലാവര്‍ക്കും ആസ്വദിക്കാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.