മനാമ: മുഹറഖ് മലയാളി സമാജം ഈ വര്‍ഷത്തെ ഓണാഘോഷം കൊവിഡ് മൂലം പ്രയാസം അനുഭവിക്കുന്നവര്‍ക്ക് സൗജന്യ സദ്യ നല്‍കി ആഘോഷിക്കുന്നു. ഒപ്പം തന്നെ കേരള ശ്രീമാന്‍ മത്സരം, കുട്ടികള്‍ക്കായി പുഞ്ചിരി മത്സരം, ഓണത്തെക്കുറിച്ചുള്ള ഓണ്‍ലൈന്‍ ക്വിസ് മത്സരം തുടങ്ങിയവയും സംഘടിപ്പിച്ച് വരുന്നു. എം എം എസ് ഫേസ്ബുക്ക് പേജ് വഴിയാണ് മത്സരങ്ങള്‍ നടക്കുന്നത് എന്ന് മുഹറഖ് മലയാളി സമാജം പ്രസഡന്റ് അനസ് റഹിം, സെക്രട്ടറി സുജ ആനന്ദ്, എന്റര്‍ടെയ്ന്‍മെന്റ് സെക്രട്ടറി ആനന്ദ് വേണുഗോപാല്‍ നായര്‍ എന്നിവര്‍ അറിയിച്ചു.