മനാമ: മുഹറഖ് മലയാളി സമാജം ബഹ്‌റൈന്‍ മീഡിയ സിറ്റിയുമായി സഹകരിച്ച് അഹ്ലന്‍ പൊന്നോണം സീസണ്‍ -2 സംഘടിപ്പിച്ചു. എം.എം.എസ് പ്രസിഡന്റ് അന്‍വര്‍ നിലമ്പൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ വെര്‍ച്ച്വല്‍ ഉദ്ഘാടനം നടത്തി. ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഫോളോ-അപ്പ് ഡയറക്ടര്‍ യൂസഫ് യാക്കൂബ് ലാറി മുഖ്യ അതിഥിയായി.

 ഗസ്റ്റ് ഓഫ് ഓണര്‍ ആയി ബഹ്‌റൈന്‍ മീഡിയ സിറ്റി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഫ്രാന്‍സിസ് കൈതാരത്ത് സന്നിഹിതനായി. പ്രശസ്ത നടന്‍ രാജീവ് പിള്ളൈ, പ്രശസ്ത പിന്നണി ഗായകന്‍ സന്നിധാനന്ദന്‍, മുന്‍ കേരള ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ആസിഫ് സഹീര്‍, എം.എം.എസ് മുഖ്യ രക്ഷാധികാരി എബ്രഹാം ജോണ്‍, അഡൈ്വസറി ബോര്‍ഡ് മെമ്പര്‍  മുഹമ്മദ് റഫീഖ്, ട്രഷറര്‍ അബ്ദുറഹ്മാന്‍ കാസര്‍ഗോഡ്, മുന്‍ പ്രസിഡന്റ് അനസ് റഹീം, മുന്‍ സെക്രട്ടറി സുജാ ആനന്ദ്, മുന്‍ ട്രഷറര്‍ പ്രമോദ് കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 

ജനറല്‍ സെക്രട്ടറി ആനന്ദ് വേണുഗോപാല്‍ നായര്‍ മുഖ്യാതിഥിയെ പൊന്നാടയണിയിച്ചു. സഫ്‌ന മുജീബ് പ്രോഗ്രാം അവതാരകയായി. സമാജം സര്‍ഗ്ഗവേദി കലാകാരന്മാരുടേയും ബഹ്‌റൈനിലെ പ്രമുഖ കലാകാരന്മാരുടെയും വിവിധ കലാ പരിപാടികള്‍ അരങ്ങേറി. എം.എം.എസ് വൈസ് പ്രസിഡന്റ്മാര്‍ ആയ ദിവ്യ പ്രമോദ്, ലിബിന്‍ ജോസ്, ശിഹാബ് കറുകപുത്തൂര്‍, പ്രമീജ് കുമാര്‍, അനീഷ് കുമാര്‍ എന്നിവര്‍ നേത്രത്വം നല്‍കി. ആക്ടിങ് സെക്രട്ടറി ലത്തീഫ് കോളിക്കല്‍ സ്വാഗതവും, പ്രോഗ്രാം കണ്‍വീനറും, മെമ്പര്‍ഷിപ്പ് സെക്രട്ടറികൂടിയായ ഹരികൃഷ്ണന്‍ പ്രോഗ്രാമില്‍ പങ്കെടുത്തവര്‍ക്കും പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും നന്ദിയും പറഞ്ഞു.