മനാമ: സ്വാദിഷ്ടമായ വിഭവങ്ങളുടെ വേറിട്ട ഒരു വസന്തമായിരുന്നു സീറോ മലബാര്‍ സോസൈറ്റിയുടെ  മഹാ ഓണസദ്യ. സാധ്യമായ വിഭവങ്ങളുടെ അസാധ്യമായ രുചിക്കൂട്ടുകള്‍ ആയിരുന്നു, ഓണസദ്യക്ക് ഏറെ മികവേകിയത്. 1800 ഓളം പേര്‍പങ്കെടുത്ത ഓണംമഹാസദ്യ, സീറോമലബാര്‍ സോസൈറ്റിയുടെ അങ്കണത്തില്‍ സൊസൈറ്റി അംഗങ്ങള്‍ തന്നെ കൂട്ടമായി ഒരുക്കിയ വിഭവങ്ങളായിരുന്നു.

 ഇന്ത്യന്‍ ക്ലബ്ബില്‍ നടന്ന ഓണസദ്യ ബഹറിന്‍ ഫിനാന്‍സ് ജനറല്‍ മാനേജര്‍ പാന്‍സിലി വര്‍ക്കി ഉദ്ഘാടനം ചെയ്തു. 

 ചടങ്ങില്‍ കേരള സമാജം പ്രസിഡണ്ട്പി. വി. രാധാകൃഷ്ണപിള്ള,  സെക്രട്ടറി എം. പി. രഘു,  ഇന്ത്യന്‍ ക്ലബ് പ്രസിഡണ്ട്. സ്റ്റാലിന്‍ ജോസഫ്, ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ സാനിപോള്‍,  കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പോള്‍ ഉറുവത്ത് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ജെയിംസ് മാത്യു സ്വാഗതവും, സദ്യ കണ്‍വീനര്‍ റോയി ജോസഫ് നന്ദിയും പറഞ്ഞു.