മനാമ : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷവും മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന പരാജയം ഐക്യജനാധിപത്യ മുന്നണിക്ക് സംഭവിച്ചിട്ടില്ല എന്ന് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു. 2015 യൂ ഡി എഫ് സംസ്ഥാന ഭരണം ഉണ്ടായിരുന്ന സമയത്ത് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലത്തിലും മികച്ച റിസള്‍ട്ട് ഉണ്ടാക്കുവാന്‍ സാധിച്ചു.
ത്രിതല പഞ്ചായത്തുകളില്‍ ഏറ്റവും താഴെ തട്ടി ഉള്ള കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്തുകളിലെ ഫലം പ്രത്യേകം പരിശോധിച്ചാല്‍ മനസ്സിലാകും. ഇടതു പക്ഷവും, ബിജെപിയും നടത്തിയ വര്‍ഗീയ പ്രചരണം യുഡിഎഫിന് ലഭിക്കേണ്ട കുറച്ചു വോട്ടുകളില്‍ വിള്ളല്‍ ഉണ്ടാക്കിയിട്ടുണ്ട്.
പലയിടത്തും വര്‍ഗീയ കക്ഷികള്‍ അധികാരത്തില്‍ വരും എന്ന പ്രചരണം വോട്ടെടുപ്പിന്റെ അവസാന നിമിഷം യുഡിഎഫിന് ലഭിക്കേണ്ട മതേതര വോട്ടുകളില്‍ ഭിന്നിപ്പ് ഉണ്ടാക്കുവാന്‍ ഇടതുപക്ഷത്തിന് സാധിച്ചു. സംസ്ഥാനം നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനും, ദേശീയ ഏജന്‍സികളുടെ അന്വേഷണം ഇടതു പക്ഷ ഗവണ്മെന്റിനെ മറിച്ചിടാന്‍ ഉള്ള കേന്ദ്രത്തിലെ ബിജെപി ഗവണ്മെന്റിന്റെ അജണ്ടയാണെന്ന് മതേതര വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടതുപക്ഷത്തിനു സാധിച്ചു എന്നും ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അഭിപ്രായപ്പെട്ടു .