മനാമ: മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റും, നിലമ്പൂര്‍ യൂ.ഡി.എഫ് സ്ഥാനാര്‍ഥിയും ആയിരുന്ന അഡ്വ. വി.വി പ്രകാശ് എക്കാലത്തും ജന മനസ്സുകളില്‍ നിലനില്‍ക്കുമെന്ന് കെ.പി.സി.സി സെക്രട്ടറിയുമായ പി.റ്റി അജയമോഹന്‍. 

എല്ലാ ആളുകളെയും സ്‌നേഹിക്കുവാന്‍ മാത്രം അറിയാവുന്ന നേതാവ് ആയിരുന്നു പ്രകാശ് എന്നും പി.റ്റി അജയമോഹന്‍ പറഞ്ഞു. ഒ.ഐ.സി.സി ബഹ്റൈന്‍ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ അനുസ്മരണ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി ബോബി പാറയില്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.സി ഷമീം എന്നിവര്‍ നിയന്ത്രിച്ചു. മലപ്പുറം ജില്ലാ പ്രസിഡന്റ് ചെമ്പന്‍ ജലാല്‍ സ്വാഗതവും ദേശീയ സെക്രട്ടറി ജവാദ് വക്കം നന്ദിയും രേഖപ്പെടുത്തി.