മനാമ: ഐ എന്‍ ടി യൂ സി യുവജന വിഭാഗം പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് മഹാമാരിയെ നേരിടുന്നതിന്റെ ഭാഗമായി അടിയന്തര ഘട്ടങ്ങളില്‍ കോവിഡ് രോഗികള്‍ക്ക് വിതരണത്തിന് ആവശ്യത്തിനുള്ള പള്‍സ് ഓക്‌സിമീറ്ററുകള്‍ മല്ലപ്പള്ളി ബ്ലോക്ക് തലത്തില്‍ ഉള്ള വിതരണോത്ഘാടനം യൂ ഡി എഫ് ജില്ലാ കണ്‍വീനറും, ഐ എന്‍ ടി യൂ സി ജില്ലാ പ്രസിഡന്റും ആയ എ. ഷംസുദ്ധീന്‍, കുന്നന്താനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വച്ച് വിതരണം ചെയ്തു. 

കുന്നന്താനം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഇന്‍ ചാര്‍ജ് ആയ ഡോക്ടര്‍.രശ്മി എസ് നായര്‍ പള്‍സ് ഓക്‌സിമീറ്റര്‍ ഏറ്റു വാങ്ങി. പള്‍സ് ഓക്‌സിമീറ്റര്‍ ചലഞ്ചു നടത്തിയത്തിന്റെ ഭാഗം ആയി ഒഐസിസി ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, കുവൈറ്റ് ഒഐസിസി പത്തനംതിട്ട മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി തമ്പി പല്ലാട്ട്, ഒമാന്‍ ഒഐസിസി നേതാവ് തോമസ് ചെറിയാന്‍, കുവൈറ്റ് ഒഐസിസി നേതാക്കള്‍ ആയ പ്രിന്‍സ്, തോമസ്‌കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ പള്‍സ് ഓക്‌സിമീറ്ററുകള്‍ ജില്ലാ കമ്മറ്റിക്ക് സംഭാവന നല്‍കി. ഐ എന്‍ റ്റി യൂ സി ജില്ലാ വൈസ് പ്രസിഡന്റ് പി. കെ.ഇഖ്ബാല്‍, ഡിസിസി അംഗങ്ങള്‍ ആയ സുരേഷ് ബാബു പാലാഴി, മാന്താനം ലാലന്‍, ഐ എന്‍ റ്റി യൂ സി മണ്ഡലം പ്രസിഡന്റ് ദീപു തെക്കേമുറി, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിഷ്ണു എസ് നാഥ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ ആയ ഗ്രേസി മാത്യു, ധന്യ ടീച്ചര്‍, ഷാജന്‍ പോള്‍, തമ്പി പല്ലാട്ട്, വി.ടി ഷാജി, അജോ എന്നിവര്‍ പങ്കെടുത്തു.