മനാമ: കെ.സുധാകരനെ കെ പി സി സി പ്രസിഡന്റായി നാമനിര്‍ദ്ദേശം ചെയ്ത എ ഐ സി സി യുടെ തീരുമാനം കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തിരിച്ചുവരവിനു കാരണം ആകുമെന്ന് ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും, നിയമ സഭയിലേക്കും നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഉണ്ടായ പരാജയം പരിഹരിച്ചു മുന്നോട്ട് നയിക്കുവാന്‍ കെ.സുധാകരന്റെ നേതൃത്വപാടവം സഹായിക്കും. എല്ലാ നേതാക്കളുടെയും പിന്തുണയോടെ ഗ്രുപ്പുകള്‍ക്ക് അതീതമായി പാര്‍ട്ടിയുടെ വിജയം മാത്രം ലക്ഷ്യമിട്ട് മുന്നോട്ട് പോയാല്‍ കഴിഞ്ഞ കാലങ്ങളില്‍ പാര്‍ട്ടിയില്‍ നിന്ന് അകന്ന് പോയ ജനവിഭാഗങ്ങളെ പാര്‍ട്ടിയിലേക്ക് കൊണ്ട് വരുവാന്‍ കെ സുധാകരന് സാധിക്കും എന്നും രാജു കല്ലുംപുറം അഭിപ്രായപ്പെട്ടു.