മനാമ: ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് ബഹ്റൈന്‍, 2021-22 വര്‍ഷ കാലയളവിലേക്ക് 
പുതിയ ഭരണസമിതി നിലവില്‍ വന്നു. ഇതിനു മുന്നോടിയായി 9 ഏരിയകളിലെ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി തിരഞ്ഞെടുക്കപെട്ട 67 അംഗ എക്സികുട്ടീവ് അംഗങ്ങളില്‍ നിന്നാണ് 13 അംഗ ഭരണ സമിതിയെ തിരഞ്ഞെടുത്തത്. വര്‍ഷം തോറും ഭാരവാഹികള്‍ മാറുന്ന രീതിയാണ് ഐവൈസിസി പിന്തുടരുന്നത്. മനാമ കെ സിറ്റി ബിസിനസ്സ് സെന്റര്‍ ഹാളില്‍ നടന്ന തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് നിലവിലെ പ്രസിഡന്റ് അനസ് റഹിം, സെക്രട്ടറി എബിയോണ്‍ അഗസ്റ്റിന്‍, ട്രഷറര്‍ നിതീഷ് ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ദേശീയ പ്രസിഡന്റ് ആയി ജിതിന്‍ പരിയാരം, സെക്രട്ടറി ബെന്‍സി ഗനിയുഡ് വസ്റ്റ്യന്‍, ട്രഷറര്‍ വിനോദ് ആറ്റിങ്ങല്‍ എന്നിവരെയും വൈസ് പ്രസിഡന്റുമാരായി ജയ്‌സന്‍ മുണ്ടുകോട്ടക്കല്‍, രഞ്ജിത്ത് പി എം, ജോയ്ന്റ സെക്രട്ടറിമാരായി മുഹമ്മദ് ജമീല്‍, ബൈജു വണ്ടൂര്‍ എന്നിവരെയും അസിസ്റ്റന്റ് ട്രഷറര്‍ ആയി സാജന്‍ സാമൂവല്‍, ചാരിറ്റി & ഹെല്പ് ഡസ്‌ക് കണ്‍വീനര്‍ ഷഫീക്ക് കൊല്ലം, ആര്‍ട്‌സ് വിങ് കണ്‍വീനര്‍ സ്റ്റെഫി ബേബി സാബു, മെംബര്‍ഷിപ്പ് കണ്‍വീനര്‍ ഷമീര്‍ അലി, ഐ ടി & മീഡിയ കണ്‍വീനര്‍ അലന്‍ ഐസക്ക്, സ്പോര്‍ട്‌സ് വിങ് കണ്‍വീനര്‍ റിച്ചി കളത്തുരേത്ത് എന്നിവരെയുമാണ് തിരഞ്ഞെടുത്തത്.