കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്റെ 2020-2022 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവില്‍ വന്നു. കഴിഞ്ഞ ഒരു മാസക്കാലമായി ബഹ്റൈന്റെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു നടന്നുവന്ന ഏരിയ കമ്മിറ്റികള്‍ക്ക് ശേഷം നടന്ന ഡിസ്ട്രിക്റ്റ് മീറ്റിലെ സംഘടനാ സമ്മേളനത്തില്‍ വെച്ചാണ് പുതിയ ഭരണസമിതിയെയും 25 അംഗ സെന്‍ട്രല്‍ കമ്മിറ്റിയെയും ഡിസ്ട്രിക്റ്റ് കമ്മിറ്റി തിരഞ്ഞെടുത്തത്. തുടര്‍ന്ന് വിവിധ സബ്കമ്മിറ്റികളുടെ ഭാരവാഹികളെയും തിരഞ്ഞെടുത്തു. വരും കാലങ്ങളില്‍ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ സംഘടനക്കു ആസ്ഥാനവും അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തിന് ഊന്നല്‍ നല്‍കുന്ന കൂടുതല്‍ പദ്ധതികളും ആവിഷ്‌കരിക്കുമെന്ന് പുതിയതായി ചുമതലയേറ്റ ഭാരവാഹികള്‍ അറിയിച്ചു. 

രക്ഷാധികാരികളായി പ്രിന്‍സ് നടരാജന്‍, ജി.കെ. നായര്‍, സിറാജ് കൊട്ടാരക്കര, ബിനോജ് മാത്യു, ബിജു മലയില്‍ എന്നിവരും സെക്രട്ടറിയേറ്റ് അംഗങ്ങളായി നിസാര്‍ കൊല്ലം (പ്രസിഡന്റ്), ജഗത് കൃഷ്ണകുമാര്‍ (ജനറല്‍ സെക്രട്ടറി), രാജ് കൃഷ്ണന്‍ (ട്രഷറര്‍),  വിനു ക്രിസ്ടി (വൈസ് പ്രസിഡന്റ്), കിഷോര്‍ കുമാര്‍ (സെക്രട്ടറി) എന്നിവരെയും സബ് കമ്മിറ്റി ഭാരവാഹികളായി സന്തോഷ് കുമാര്‍ (കലാ, സാംസ്‌കാരിക സെക്രട്ടറി), അനൂബ് തങ്കച്ചന്‍ (പബ്ലിക് റിലേഷന്‍സ് സെക്രട്ടറി), കോയിവിള  മുഹമ്മദ് കുഞ്ഞു (മെമ്പര്‍ഷിപ് സെക്രട്ടറി), സജീവ് ആയൂര്‍  (സ്‌പോര്‍ട്‌സ് സെക്രട്ടറി), ഡ്യുബെക്ക് ലേണ്‍സ്‌റ് (ഇന്റെര്‍ണല്‍ ഓഡിറ്റര്‍), ബിനു കുണ്ടറ (ഐ ടി സെല്‍), ഹരി എസ് പിള്ള (ജോബ് സെല്‍), നവാസ് കുണ്ടറ (ലീഗല്‍ & ചാരിറ്റി സെല്‍), മനോജ് ജമാല്‍  (ലേഡീസ് വിങ്), സജികുമാര്‍ എസ്   (ടീന്‍സ് വിങ്), അനോജ്  കെ. ആര്‍   (ചില്‍ഡ്രന്‍സ് വിങ്) എന്നിവരെയും തിരഞ്ഞെടുത്തു.