മനാമ :  അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി നവ് ഭാരത് ബഹ്റൈന്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ യോഗ പരിപാടി സംഘടിപ്പിച്ചു. 120 ഓളം പേര്‍ പങ്കെടുത്തതായി സംഘാടകര്‍ അറിയിച്ചു. 

ഡി ആര്‍ ഡി ഓ റിസര്‍ച്ച് കോ ഓര്‍ഡിനേറ്റര്‍ ആചാര്യ വേദ രവിശങ്കര്‍ യോഗയുമായി ബന്ധപെട്ടു ആമുഖ പ്രഭാഷണം നടത്തി. 

ആയുഷ് മന്ത്രാലയത്തിന്റെ യോഗ വെല്‍നെസ്സ് ഇന്‍സ്ട്രക്ടര്‍ ആശ പ്രദീപിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച യോഗയില്‍ 21 ആവര്‍ത്തി സൂര്യനമസ്‌കാരവും ശ്വസന വ്യായാമവും ചെയ്തത് ശ്രദ്ധേയമായി. നമ്മുടെ ദൈനംദിന ജീവിതത്തില്‍ യോഗ അനുഷ്ഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു, പരിപാടിയില്‍ അധ്യക്ഷത വഹിച്ച നവഭാരത് ബഹ്റൈന്‍ ആക്ടിങ് പ്രസിഡന്റ് ഡോ. വെങ്കട് റെഡ്ഡി സംസാരിച്ചു.