മനാമ: കേരളത്തിന്റെ ആദര്‍ശ രാഷ്ട്രീയത്തിന്റെ പ്രതിരൂപമായിരുന്ന മുന്‍ മുഖ്യമന്ത്രി പി.കെ.വാസുദേവന്‍ നായരെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ കേരളത്തിലെ സ്ഥാപക നേതാക്കളിലൊരാളും പണ്ഡിതനും വാഗ്മിയുമായിരുന്ന എന്‍.ഇ. ബാലറാമിനെയും ബഹ്‌റൈന്‍ നവകേരള അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം കേരള നിയമസഭ ഡെ.സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. 

ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ മനാമ മേഖലാ സെക്രട്ടറി രജീഷ് പട്ടാഴി സ്വാഗതം പറഞ്ഞു. അസീസ് ഏഴംകുളം അധ്യക്ഷനായിരുന്നു. പരിപാടിക്ക് അഭിവാദ്യമര്‍പ്പിച്ച് കോര്‍ഡിനേഷന്‍ സെക്രട്ടറി ഷാജി മൂതലാ, നവകേരള സെക്രട്ടറി റെയ്‌സണ്‍ വര്‍ഗീസ്, പ്രസിഡന്റ് ഈ. ടി. ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ മേഖലാ കമ്മറ്റികളെ പ്രതിനിധീകരിച്ച് പ്രവീണ്‍, ഏ.കെ. സുഹൈല്‍ എന്നിവര്‍ സംസാരിച്ചു. ജേക്കബ് മാത്യു നന്ദി പറഞ്ഞു.