മനാമ: ബഹ്‌റൈനിലെ തലശ്ശേരി മുസ്ലീം വെല്‍ഫേര്‍ അസോസിയേഷന്റെ ഇരുപത്തി നാലാമത്തെ ജനറല്‍ ബോഡി യോഗം മനാമ കെ-സിറ്റിയില്‍ വെച്ച് നടന്നു. ഫലാഹ് ഫുആദിന്റെ ഖുര്‍ ആന്‍ പാരായണത്തോടെ തുടങ്ങിയ പരിപാടിയില്‍ അസോസിയേഷന്‍ പ്രസിഡന്റ് വിപി. അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു. സി.എച്ച് റഷീദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി അബ്ദു റഹ്മാന്‍ പാലിക്കണ്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ മുസ്തഫയുടെ സാമ്പത്തിക റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഷാനവാസ് ഉത്‌ബോധന പ്രഭാഷണം നിര്‍വഹിച്ചു. തലശ്ശേരി കേന്ദ്രമായി ജാതി, മതഭേദമന്യേ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന തലശ്ശേരി മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ തങ്ങളുടെ പരിധിയില്‍ നിന്ന് കൊണ്ട് ഒരു പാടുകാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ച പ്രവാസികാര്യ കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, സമസ്ത പ്രസിഡന്റ് ഫഖ്റുദീന്‍ കോയത്തങ്ങള്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. പുതിയ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പിന് നജീബ് കടലായി നേതൃത്വം നല്‍കി. തുടര്‍ന്ന് താഴെ പറയുന്ന ഭാരവാഹികളെ ഐകകണ്‌ഠ്യേന പ്രഖ്യാപിച്ചു.

വി.പി.അബ്ദു റസാഖ് (പ്രസിഡന്റ്) സി.എച്ച്. അബ്ദുല്‍ റഷീദ്, ഹസീബ് അബ്ദു റഹ്മാന്‍, ഫുആദ് കെ.പി.(വൈസ് പ്രസിഡന്റ്), അബ്ദു റഹ്മാന്‍ പാലിക്കണ്ടി (ജനറല്‍ സെക്രട്ടറി) ഹാഷിം പുലമ്പി, അഷറഫ് ടി.കെ., സാദിഖ് കെ.എന്‍.(ജോ.സെക്രട്ടറി) മുസ്തഫ ടി.സി.എ, (ട്രഷറര്‍), പി.എം.സി. മൊയ്തു ഹാജി, ആലാന്‍ ഉസ്മാന്‍ (രക്ഷാധികാരികള്‍), സഫര്‍ അഹ്മദ്, സഹീര്‍ അബ്ബാസ്, സഫര്‍ റഷീദ്, ഷബീര്‍ മാഹി, ശബാബ് കാത്താണ്ടി, അഫ്‌സല്‍, ഇര്‍ഷാദ് ബംഗ്ലാവില്‍, രിസാലുദ്ദീന്‍, റെനീസ് യൂസുഫ്, ജാവിദ്, ബിന്യമിന്‍ യാഖൂബ്, ഹാബിസ് അബ്ദു റഹ്മാന്‍, (എക്‌സിക്യൂട്ടീവ് മെംബര്‍). സി.കെ.ഹാരിസ്, നിസാര്‍ ഉസ്മാന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ആലാന്‍ ഉസ്മാന്‍ നന്ദി പ്രകാശനം നിര്‍വഹിച്ചു.